ലിഫ്റ്റില്‍ തുപ്പിയ വിദേശികള്‍ക്കെതിരെ കേസെടുത്തു ; ക്വാറന്റയിൻ ചെയ്തു

മംഗളൂരൂ: ലിഫ്റ്റില്‍ തുപ്പിയ രണ്ട് വിദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊറോണ വ്യാപനത്തിനിടെ മംഗളൂരുവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവവിദേശികള്‍ ലിഫ്റ്റിൽ തുപ്പുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലയാണ് യുവാ ക്കൾക്കെതിരെ കേസെടുത്തതെന്ന് ഹിന്ദുസ്ഥാൻ ‍‍ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രദേശത്തെ ഫ്ലാറ്റിൽ ക്വാറന്റൈനില്‍ കഴിയുന്ന വിദേശികളാണ് ലിഫ്റ്റില്‍ തുപ്പിയത്. കൊറോണ പടരാതിരിക്കാൻ മുൻകരുതലെന്ന നിലയിൽ റോഡിലും പൊതു ഇടങ്ങളിലും തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ വിദേശികളെയും ഇവരുടെ മുറിയിലുളള മൂന്നുപേരെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.