തിരുവനന്തപുരം/തൃശൂര്‍: കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അഴീക്കോട്സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ പണം കൈപ്പറ്റി എന്നാണ് പരാതി. 25 ലക്ഷം കൈപ്പറ്റി എന്നാണ് പരാതി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവൻ പദ്മനാഭനാണ് പരാതിക്കാരൻ. അഴീക്കോട് ഹൈസ്കൂളിന് ഹയർസെക്കണ്ടറി അനുവദിച്ചാൽ അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് നിർമാണത്തിനായി 25 ലക്ഷം രൂപ നൽകാമെന്ന് സ്കൂൾ മാനേജ്മന്റ് സമ്മതിച്ചെന്നും പിന്നീട് കെ.എം ഷാജി ഇടപെട്ട് ആ തുക അടിച്ചെടുത്തെന്നും ആരോപിച്ച് അഴീക്കോട് പൂതപ്പാറ മുസ്ലിം ലീഗ് കമ്മിറ്റിയിലുണ്ടായിരുന്ന നൗഷാദ് പൂതപ്പാറയാണ് ആദ്യമായി ഇത്തരം ഒരാരോപണം ഉന്നയിക്കുന്നത്. ഇതിന്റെ തുടർനടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് കെ.എം. ഷാജി എംഎല്‍എ. ലീഗിന്റെ ഒരു ഘടകത്തിനും ഇങ്ങനെ ഒരു പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ താന്‍ നിലപാട് സ്വീകരിച്ചു. ഇനി പലതരത്തിലുള്ള അന്വേഷണവും നേരിടേണ്ടി വരുമെന്നും ഷാജി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.
ഇത് പ്രതീക്ഷിച്ച കാര്യമാണ്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി നിര്‍ത്തിവച്ച കേസാണിത്. ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ കാര്യവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് ഫോണില്‍ പോലും വിളിച്ചിട്ടില്ല. ഇങ്ങനെ പരാതി നല്‍കിയെന്ന് ഒരു പ്രാദേശിക പത്രത്തില്‍ വായിച്ചത് ഓര്‍മയുണ്ട്. പാര്‍ട്ടി നേതാക്കന്മാരുമായി ആലോചിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കും ഷാജി കൂട്ടിച്ചേര്‍ത്തു.
2017ല്‍ അഴീക്കോട് സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ വാങ്ങി എന്നാണ് പരാതി.