Home Politics ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ ഇന്ത്യ; യൂത്തൻമാർക്ക് എതിരേ ബെന്യാമിൻ

ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ ഇന്ത്യ; യൂത്തൻമാർക്ക് എതിരേ ബെന്യാമിൻ

0

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിൻ.

മുഖ്യമന്ത്രിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, കെ ശബരിനാഥന്‍, ഷാഫി പറമ്പിൽ, കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എന്നിവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെയാണ് ബെന്ന്യാമിന്‍ വിമര്‍ശിച്ചിരിക്കുന്നത്.’ കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്…’ എന്നാണ് ബെന്ന്യാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ഇത്…

Posted by Benny Benyamin on Friday, April 17, 2020

LEAVE A REPLY

Please enter your comment!
Please enter your name here