സംസ്ഥാനത്ത് ആശ്വാസ ദിനം; കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിയായ ഇയാൾക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത്. ചികിത്സയിലുള്ള ഏഴ് പേർക്ക് ഇന്ന് ഫലം നെഗറ്റീവായി. കാസർകോട്ടെ നാല് പേർക്കും കോഴിക്കോട്ടെ രണ്ട് പേർക്കും കൊല്ലത്തെ ഒരാൾക്കുമാണ് രോഗം ഭേദമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണ്. 213 പേർക്ക് ഇതുവരെ രോഗം മാറി.

97,464 പേർ നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതിൽ 522 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 387 266 പേർ വിദേശത്തു നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്നവരാണ്. എട്ടുപേർ വിദേശികളാണ്. സമ്പർക്കം മൂലം 114 പേർക്ക് രോഗമുണ്ടായി. ആലപ്പുഴ 5 എറണാകുളം 21 ഇടുക്കി 10 കണ്ണൂർ 80 കാസർകോട് 167 കൊല്ലം 9 കോട്ടയം 3 കോഴിക്കോട് 16 മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17 തിരുവനന്തപുരം 14 തൃശ്ശൂർ 13 വയനാട് 3 – ഇതാണ് വിവിധ ജില്ലകളിൽ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.