വിദ്യാർഥിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂര്‍: പാനൂർ പാലത്തായിയിൽ വിദ്യാർഥിയെ പീഡിപ്പിച്ച ബിജെപി നേതാവ് പൊലീസ് പിടിയിൽ. നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനായ പദ്മരാജനാണ് പിടിയിലായത്. പൊയ്‌ലൂരിനെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ശുചിമുറിയിൽ വച്ചാണ് പദ്മരാജൻ കുട്ടിയെ പീഡിപ്പിച്ചത്. പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. തലശേരി ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് മാസങ്ങളായി മൂന്ന് തവണ കുട്ടിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടി സ്‌കൂളിൽ പോകുന്നതിന് മടി കാണിച്ചപ്പോൾ ബന്ധുക്കൾ കുട്ടിയോട് കാര്യം തിരിക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിയിക്കപ്പെട്ടു.