കണ്ണടക്കടകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സി റിപ്പയറിംഗ് കടകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: കൊറോണ രോഗവ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിയന്ത്രിത ഇളവുകള്‍ വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. സര്‍ക്കാര്‍ തീരുമാനപ്രകാരം ഇന്ന് കണ്ണടക്കടകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സി റിപ്പയറിംഗ് എന്നീ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

നിയന്ത്രിത ഇളവിന്റെ ഭാഗമായി ബുക്ക് ഷോപ്പുകള്‍ നാളെ തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ തുടങ്ങിയ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ( ആഴ്ചയില്‍ രണ്ടുദിവസം) തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മൊബൈല്‍ കടകള്‍ ഞായറാഴ്ച തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.