കാസർകോട് ട്രിപ്പിൾ ലോക്ക് ഡൗൺ; ഡ്രോൺ നിരീക്ഷണം ശക്തമാക്കി

കാസർകോട് : കാസർകോട് നിയന്ത്രണങ്ങൾ കടുക്കുന്നു. ജില്ലയിൽ ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൊറോണ രോഗികള്‍ കൂടുതലുള്ള ഇടങ്ങളിലാണ് കര്‍ശന നിയന്ത്രണം. നെല്ലിക്കുന്ന്, തളങ്കര, ചൂരി, കളനാട് എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഈ സ്ഥലങ്ങളില്‍ ഐജിയുടെ നേതൃത്വത്തിൽ എപ്പോഴും പരിശോധന ഉണ്ടാകും.

അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്കില്‍ പെട്രോളിംഗ് നടത്തും. ഇതിനായി കൂടുതൽ പോലീസിനെ വിന്യസിക്കും. കൂടാതെ ഈ പ്രദേശങ്ങളിലെ ഡ്രോൺ നിരീക്ഷണവും കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഓ​രോ വീ​ടി​നു മു​ന്നി​ലും ഓ​രോ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ജി​ല്ല​യി​ല്‍‌ ക്ല​സ്റ്റ​ര്‍ ലോ​ക്കിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് വി​ജ​യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

ഇന്നലെ 3 പേർക്ക് കൂടിയാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്. ഇന്നലെ മുതൽ തന്നെ ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു. മാസ്ക് ധരിക്കാതെ പുറത്തു ഇറങ്ങുന്നവർക്ക് മേൽ കേസ് എടുക്കുമെന്ന് ഡി വൈ എസ് പി പറഞ്ഞിരുന്നു.