രോഗികൾ പരക്കം പായുന്നു ; കാസർകോട് ചികിൽസയ്ക്ക് സൗകര്യമില്ല

കാസർകോട് :കാസർകോട് ജനറൽ ആശുപത്രി കൊറോണ ആശുപത്രി ആക്കിയതോടെ മറ്റു രോഗികളുടെ ചികിത്സയും മുടങ്ങുന്നു. എന്നാൽ പകരം ഏർപ്പെടുത്തിയ സഹകരണ ആശുപത്രികളിൽ ചികിത്സ സൗകര്യം കുറഞ്ഞതും രോഗികളെ വലക്കുന്നു.
കാസർകോട് ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ജനറൽ ആശുപത്രിയെ പ്രത്യേക കൊറോണ ആശുപത്രിയാക്കി മാറ്റിയിരുന്നത്.
മറ്റു രോഗികൾ കുമ്പള, ചെങ്കള എന്നിവിടങ്ങളിലെ സഹകരണ ആശുപത്രികളെ ആശ്രയിക്കാനായിരുന്നു നിർദേശം നൽകിയത്. എന്നാൽ സഹകരണ ആശുപത്രികളിലെ ചികിത്സാ പരിമിതികൾ ആണ് രോഗികളെ വലയ്ക്കുന്നത്.
ഇതോടെ ജില്ലയിലെ മറ്റ് രോഗികളുടെ ചികിത്സ മുടങ്ങി. ഇത് പരിഹരിക്കുന്നതിന് പ്രദേശിക തലത്തിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്പെഷ്യലിറ്റി ചികിൽസാ സംവിധാനങ്ങൾ തുടങ്ങണമെന്ന് കെ.ജി.എം.ഒ.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിർത്തി പ്രദേശത്തുള്ളവര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തണം.

കൊറോണയുമായി ബന്ധപ്പെട്ട മറ്റു ജില്ലകളിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ച പോലെ കാസര്‍കോട് ജില്ലയിലും കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും കെജിഎംഒഎ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.