റേഷൻ വിതരണത്തിൽ ക്രമക്കേട്; കർശന നടപടിക്ക് ശുപാർശ

തൊടുപുഴ:റേഷൻവിതരണത്തിൽ ഇടുക്കിയില്‍ വ്യാപക തട്ടിപ്പ്. റേഷൻ കടക്കെതിരെ നടപടിയുമായി അധികൃതര്‍.
ദേവികുളംസപ്ലൈഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ മൂന്നാറിലെ റേഷൻ കടക്കെതിരെ നടപടിക്ക് ശുപാർശ. സര്‍ക്കാര്‍ പ്രഖ്യാപനം നടന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആവശ്യത്തിന് സ്റ്റോക്കുകളുണ്ടായിട്ടും തൊഴിലാളികള്‍ക്ക് അരി നല്‍കാന്‍ റേഷന്‍ കടയുടമകള്‍ തയ്യറായില്ല. ഇതിനെതുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.അളവിൽ കൂടുതൽ അരി കടയിൽ സ്റ്റോക്കിൽ കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിൽ കൂടുതൽ കടകളിൽ വരും ദിവസങ്ങളിൽ റെയ്ഡ് നടത്തും. അനധികൃത സ്റ്റോക്കോ ഏതെങ്കിലും ക്രമക്കേട് നടക്കുന്ന പരാതിയോ ലഭിച്ചാൽ അത്തരത്തിലുള്ള കടകളുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യുന്ന നടപടി കൈകൊള്ളുമെന്ന് ദേവികുളംതാലൂക്ക് സപ്ലെഓഫീസർ എൻ.ശ്രീകുമാർ പറഞ്ഞു. അസിസ്റ്റൻ്റ് സപ്ലെ ഓഫീസർ സതീഷ് കുമാർ, റേഷനിംഗ് ഇൻസ്പെക്ടർ സി.ബി അജിത്കുമാർ,ഓഫീസ് സ്റ്റാഫ് ഷാജി എന്നിവരുടെ നേതൃത്വത്തിലായിരിന്നു പരിശോധന.