രാജ്യം ദിവസങ്ങളോളം ഇരുട്ടിലാകും; അബദ്ധം മനസിലാക്കി പ്രധാനമന്ത്രി നിലപാടു തിരുത്തണം: തോമസ് ഐസക്

ആലപ്പുഴ: അബദ്ധം മനസിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്.
കൊറോണ സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ വിമർശിച്ചാണ് തോമസ് തോമസ് ഐസക് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടത്.

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒമ്പത് മിനിറ്റ് കഴിഞ്ഞാൽ വൈദ്യുതി തിരിച്ചുവരില്ലെന്നും കുറച്ചു ദിവസത്തേക്ക് മെഴുകുതിരി മാത്രമായിരിക്കും ആശ്രയം. കാളപെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരാണ് മോദിയുടെ അനുയായികൾ എന്ന് രാജ്യം കഴിഞ്ഞ ദിവസം കണ്ടെതാണ്. ഇത്തവണയും അത് ആവർത്തിച്ചാൽ നിർണായകമായ ഈ ഘട്ടത്തിൽ രാജ്യം ദിവസങ്ങളോളം ഇരുട്ടിലാകും.

രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവയ്ക്കുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്. അതിനാൽ അബദ്ധം മനസ്സിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണമെന്ന് മന്ത്രി പറഞ്ഞു. 2012ൽ സമാനമായ സംഭവം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്നും അന്ന് ഇന്ത്യയുടെ വടക്കുകിഴക്കേ സംസ്ഥാനങ്ങൾ മുഴുവൻ സമ്പൂർണമായി രണ്ടു ദിവസത്തേയ്ക്ക് ഇരുട്ടിലായിപ്പോയെന്നും അദ്ദേഹം ഓർമിപ്പിച്ചു. പല സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരും ഇക്കാര്യത്തിൽ കർശനമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് നാളെ ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേയ്ക്ക് വൈദ്യുതി…

Posted by Dr.T.M Thomas Isaac on Saturday, April 4, 2020

ഞാൻ മാത്രമല്ല, കേരളമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയനുസരിച്ച് ദീപം തെളിയിക്കാൻ ഉണ്ടാകും….

Posted by Dr.T.M Thomas Isaac on Saturday, April 4, 2020