നിസാമുദീനിൽ പോയ കൊല്ലത്തെ രോ​ഗിയുടെ റൂട്ട്മാപ്പായി

കൊല്ലം: നിസാമുദീനിൽ പോയ ഒരാൾക്ക് ജില്ലയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചു. പുനലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. കൊറോണ സ്ഥിരീകരിച്ചതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടു. ഇയാള്‍ നേരത്തെ ദില്ലിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തെത്തിരുന്നു. ഫെബ്രുവരി 17,18 ദിവസങ്ങളിൽ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ പങ്കെടുത്തത്. സമ്മേളനത്തിന് ശേഷം 33 ദിവസം മുംബൈയിൽ ആയിരുന്നു. പിന്നീട് മാർച്ച് 23 ന് ഇയാള്‍ ഹൈദരാബാദ് വഴി കേരളത്തിലെത്തിയത്.