കൊച്ചിയിലെ ഡ്രോൺ പരിശോധന; പ്രഭാത സവാരിക്ക് ഇറങ്ങിയ 40 പേർ അറസ്റ്റിൽ

കൊച്ചി: ലോക്ക് ഡൗൺ നിർദേശങ്ങൾ നിലവിലിരിക്കെ പോലീസ് വിലക്കിയിട്ടും പ്രഭാത സവാരിക്ക് ഇറങ്ങിയവർ അറസ്റ്റിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 40 പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്.

കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ്.

പനമ്പിള്ളി നഗർ വാക്ക് വേയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. പോലീസ് പലതവണ വിലക്കിയിട്ടും തുടർച്ചയായ ദിവസങ്ങളിൽ ഇവർ പ്രഭാതസവാരിക്ക് ഇറങ്ങുകയായിരുന്നു.

പുതിയ ഓർഡിനൻസ് പ്രകാരം ആണ് പോലീസ് നടപടി. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും 2 വർഷം വരെ തടവും ലഭിക്കാം.