റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ ആദ്യ ബാച്ചെത്തി; നൽകിയത് ശശി തരൂർ എം പി ഫണ്ട് വഴി

തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച്‌ തിരുവനന്തപുരത്തെത്തി. 1000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ തലസ്ഥാനത്ത് എത്തിയത്. ശശിതരൂര്‍ എം.പിയുടെഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ വാങ്ങിയത്. ബാക്കി 2000 കിറ്റുകള്‍ ഞായറാഴ്ച എത്തും. ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും എംപി പറഞ്ഞു. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിനായി എടുക്കുന്നത്. ഫലം വേഗം ലഭ്യമാകുന്നത് സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും. കിറ്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കൈമാറി. റാപ്പിഡ് കിറ്റ് ഉപയോഗിക്കുന്നതു വഴി കൊറോണയുടെ പ്രാഥമിക പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാകും.

ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ച പൂനെയിലെ ‘മൈ ലാബ്’ എന്ന കമ്പനിയാണ് കിറ്റുകള്‍ തയ്യാറാക്കിയത്. എംപിയുടെ ഫണ്ട് ഉപയോഗിച്ച് 250 ഫ്ലാഷ് തെര്‍മ്മോ മീറ്ററുകളും, വ്യക്തിഗത സുരക്ഷാ കിറ്റുകൾ എന്നിവ കൂടി എത്തിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. എംപിയുടെ ഇടപെടല്‍ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ്