ഡോ​ക്ട​റു​ടെ കു​റി​പ്പി​ന്മേ​ൽ മ​ദ്യം; പെർമിറ്റ് അനുവദിച്ചത് അഞ്ച് പേർക്ക്; വന്നത് 39 അപേക്ഷകൾ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്കു ഡോ​ക്ട​റു​ടെ കു​റി​പ്പി​ന്മേ​ൽ മ​ദ്യം ന​ൽ​കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നു ല​ഭി​ച്ച അ​പേ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത് അ​ഞ്ചു പേ​ർ​ക്കു പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചു. ക​ണ്ണൂ​ർ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ നി​ന്നും അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​ണു പെ​ർ​മി​റ്റ് ന​ൽ​കി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 39 അ​പേ​ക്ഷ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ൽ മ​ദ്യം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​ഷേ​ൻ (ഐ​എം​എ) ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ ​എം എ​യു​ടെ ഭാ​ഗ​മാ​യ നാ​ഷ​ണ​ൽ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് വിം​ഗ് ആ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന മാ​ന​ദ​ണ്ഡ​മാ​ണ് എ​ക്സൈ​സ് വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള​ള​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഒ ​പി ടി​ക്ക​റ്റെ​ടു​ത്ത് ഡോ​ക്ട​ർ​മാ​രെ കാ​ണു​ന്ന രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന കു​റി​പ്പ​ടി മാ​ത്രം സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് എ​ക്സൈ​സ് തീ​രു​മാ​നം. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ൽ “ആ​ൽ​ക്ക​ഹോ​ൾ വി​ത്ഡ്രോ​വ​ൽ സി​ൻ​ഡ്രോം’ എ​ന്ന് എ​ഴു​തി ന​ൽ​കി​യാ​ൽ മ​തി എ​ന്നാ​ണു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലു​ള്ള​ത്.