തിരുവനന്തപുരം: റേഷന്‍ കടകളില്‍നിന്നു നല്കുന്ന അരിയുടെ അളവില്‍ കുറവുണ്ടെന്ന് കണ്ടാൽ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.കൊറോണ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു.
14 ലക്ഷത്തോളം പേര്‍ക്ക് റേഷന്‍ അരി വിതരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഡുടമകള്‍ക്കു റേഷന്‍ കടകളില്‍നിന്നു നല്കുന്ന അരിയുടെ അളവില്‍ കുറവുണ്ടെന്ന തരത്തില്‍ ഒറ്റപ്പെട്ട പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. റേഷന്‍ ഷോപ്പ് ഉടമകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചാല്‍ ക മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
മിക്ക സ്ഥലങ്ങളിലും റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്നുണ്ട്. 20 വരെ റേഷനരി വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. 41,462 മെട്രിക് ടണ്‍ അരിയാണ് ഇന്ന് മാത്രം വിതരണം ചെയ്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വീട്ടില്‍ എത്തിക്കുമെന്നും കൊറോണ ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ക്ഷേമ പെന്ഷന് അക്കൗണ്ടില്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.