നീരീക്ഷണത്തിലുള്ളവർക്ക് ഓണ്‍ലൈന്‍ കൗൺസിലിംഗ് വ്യാപകമാക്കും

തിരുവനന്തപുരം: വീടുകളിലും മറ്റും നീരീക്ഷണത്തിലുള്ളവർക്ക് ഓണ്‍ലൈന്‍ കൗൺസിലിംഗ് വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിരീക്ഷണത്തിൽ ഉള്ളവർക്ക് പുറമേ കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് നൽകും. ഇതിനായി മനഃശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ഹെല്‍പ് ഡെസ്ക്ക് രൂപീകരിക്കും.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ട്. അത്തരം ജോലികളില്‍ പുരുഷന്മാര്‍ കൂടി സഹായിച്ചാല്‍ അവർക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.