മെഡിക്കല്‍ കോളജിൽ നിരീക്ഷണത്തിലിരിക്കെ യുവാവ് കടന്നു; നാട്ടുകാർ പിടികൂടി

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ യുവാവ് കടന്നുകളഞ്ഞു. ഉച്ചയോടെയായിരുന്നു സംഭവം. തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ബിഹാര്‍ സ്വദേശി കടന്നുകളഞ്ഞത്. ഇയാളെ നാട്ടുകാരും പൊലീസ് ചേര്‍ന്ന് പിടികൂടി അശുപത്രിയിലെത്തിക്കുകയായിരുന്നു.