ലണ്ടനിലെ ഇന്ത്യക്കാരെ കൊണ്ടുവരാൻ വിമാനം:തെറ്റുപറ്റി; ക്ഷമിക്കണമെന്ന് കണ്ണന്താനം

കോഴിക്കോട്: ലണ്ടനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കുമെന്ന തെറ്റായ വിവരം നൽകിയതിൽ മാപ്പു ചോദിച്ച് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. താൻ നേരത്തെ നൽകിയ വിവരം തെറ്റായിരുന്നെന്നും അതിൽ മാപ്പപേക്ഷിക്കുന്നെന്നും ഫേയ്സ്ബുക്കിൽ കണ്ണന്താനം കുറിച്ചു.

APOLOGIES :
Based on the message in my IAS group from a former Secretary to Government of India, and now a prominent…

Posted by Alphons Kannanthanam on Monday, 30 March 2020

ഇക്കാര്യത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഐഎഎസ് ഗ്രൂപ്പിൽ ഇട്ട സന്ദേശമാണ് താൻ നൽകിയ വിവരത്തിന് ആധാരം. ആ ഉദ്യോഗസ്ഥനെ വിളിച്ച് സ്ഥിരീകരിച്ചതിനു ശേഷമാണ് അതു സംബന്ധിച്ച് താൻ പോസ്റ്റിട്ടത്.
നിരവധി രാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന സാഹചര്യത്തിൽ ആ ഉദ്യോഗസ്ഥൻ നൽകിയ വിവരം ആധികാരികമാണെന്ന ധാരണയിലാണ് അങ്ങനെ ചെയ്തത്. എന്നാൽ ആ വിവരം തെറ്റാണെന്ന് വൈകാതെ മനസ്സിലായി. തെറ്റായ വിവരം നൽകി ലണ്ടനിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വിഫലമായ പ്രതീക്ഷ നൽകാനിടയായതിൽ അതിയായി ഖേദിക്കുന്നുവെന്ന് കണ്ണന്താനം കുറിച്ചു.തന്റെ രണ്ടു മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളിൽ കുടങ്ങിക്കിടക്കുകയാണ്. അവരെയും തിരിച്ചെത്തിക്കാനായില്ല.
താനും ഒരു മനുഷ്യനാണെന്നും തെറ്റുകൾ പറ്റാമെന്നും കണ്ണന്താനം കുറിപ്പിൽ പറയുന്നു.