രോ​ഗ​ബാ​ധി​ത​ന്‍ എ​ന്ന നി​ലയി​ല്‍ ഇ​ട​പ​ഴ​കിയ​തി​ല്‍ ദുഃ​ഖ​മു​ണ്ട്: പൊതുപ്രവർത്തകൻ

തൊ​ടു​പു​ഴ: കൊറോണ രോ​ഗ​ബാ​ധി​ത​ന്‍ എ​ന്ന നി​ല​യി​ല്‍ മ​റ്റു​ള്ള​വ​രോ​ട് ഇ​ട​പ​ഴ​കി​യ​തി​ല്‍ ദുഃ​ഖ​മു​ണ്ടെ​ന്ന് ഇ​ടു​ക്കി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​യാ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ താ​നു​മാ​യി ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രും മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞാ​ണ് കോ​വി​ഡ് രോ​ഗ​മു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നെ​ന്ന നി​ല​യി​ല്‍ ഒ​ട്ടേ​റെ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും യാ​ത്ര​ക​ള്‍ ചെ​യ്യേ​ണ്ട​താ​യും വ​ന്നി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ദി​വ​സം 150-200 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​നി​ക്കു വ​ലി​യ വേ​ദ​ന​യും ദുഃ​ഖ​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ തനിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.