തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസടക്കേണ്ട കാലാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നിരാലംബർക്ക് ഭക്ഷണം നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇവരെ ഭദ്രമായ സ്ഥലത്ത് താമസിപ്പിക്കണം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അവിടെ ഭക്ഷണവും പാകം ചെയ്യാം. ആവശ്യമെങ്കിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.