കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കൊറോണ ആശുപത്രിയാക്കും

തിരുവനന്തപുരം:
കാസർകോട് കൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ കാസർകോട്ടെ മെഡിക്കൽ കോളേജ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കേണ്ടി
വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണൂർ മെഡിക്കൽ കോളേജും കോവിഡ് ആശുപത്രിയാക്കും. കാസർകോട്ടെ കേന്ദ്ര സർവകലാശാല കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും. സാമ്പിൾ പരിശോധനയ്ക്കുള്ള സൗകര്യമടക്കം അവിടെ ഏർപ്പെടുത്തും. ഐസിഎംആറിന്റെ അനുമതി മാത്രമാണ് ഇനി ആവശ്യമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.