പൊതുപ്രവര്‍ത്തകന് കൊറോണ; നിയമസഭ സന്ദര്‍ശിച്ചെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ച 19പേരില്‍ ഒരാള്‍ ഇടുക്കിയില്‍നിന്നുള്ള പൊതുപ്രവര്‍ത്തകന്‍. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം നിയമസഭയിലടക്കം സന്ദര്‍ശനം നടത്തിയിരുന്നെന്നാണ് സൂചന. സംസ്ഥാനത്തെ പ്രധാനനേതാക്കന്മാരും ഒരു മന്ത്രിയുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും വിവരമുണ്ട്.