ചങ്ങനാശേരി: കുട്ടനാട്ടിലെ കർഷകർ അനുഭവിക്കുന്ന കെടുതികൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ക്യഷി മന്ത്രി വി എസ് സുനിൽകുമാർ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തെ അറിയിച്ചു.
കൊറോണ ഭീഷണിയുടെ പശ്ചാതലത്തിൽ വിളവ് കൊയ്തെടുക്കാനും സംഭരിക്കാനും സൗകര്യങ്ങൾ ഇല്ലാത്തതുമൂലം കർഷകർ ഏറെ ക്ലേശിക്കുകയാണെന്നും ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും കൃഷി മന്ത്രി വി.എസ് സുനിൽകുമാറിനെ ഫോണിൽ വിളിച്ച് മാർ പെരുന്തോട്ടം അഭ്യർഥിച്ചിരുന്നു.
ക്യഷി മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വളരെ പ്രാധാന്യത്തോടെ കുട്ടനാട്ടിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ അവതരിപ്പിച്ചെന്നും പ്രശ്ന പരിഹാരത്തിന് ശാശ്വത തുടർ നടപടികൾ ഉറപ്പാക്കാമെന്നും മന്ത്രി സുനിൽകുമാർ അറിയിച്ചിട്ടുണ്ട്. കാർഷിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നുമുള്ള സർക്കാരിന്റെ വാഗ്ദാനം കർഷകർക്ക് ആശ്വാസം പകരുന്നതാണെന്ന് മാർ പെരുന്തോട്ടം അറിയിച്ചു.