കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്.
ബിവറേജ്‌സ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളും കള്ളുഷാപ്പുകളും വഴിയുള്ള മദ്യവിതരണം നിര്‍ത്തിവച്ച സര്‍ക്കാര്‍ നടപടി ഉചിതവും അഭിനന്ദനാര്‍ഹവുമാണ്. ഇന്ത്യയാകെ ലോക്ക്ഡൗണ്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ അവശ്യവസ്തു വിതരണമൊ
ഴിച്ചുള്ള വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ആരാധനാ സ്ഥാപനങ്ങളും പൊതുജീവിതത്തിന്റെ മിക്കവാറും എല്ലാ തലങ്ങളും ലോക്ക്ഡൗണിനോടു സഹകരിക്കുന്ന സമയത്ത് സര്‍ക്കാര്‍ നടപടി തികച്ചും സ്വാഗതാര്‍ഹമാണെന്ന് മാര്‍ തെയോഡോഷ്യസ് അഭിപ്രായപ്പെട്ടു.