മദ്യവില്‍പന നിർത്തി; ബിവറേജസ് ഔട്ട്ലറ്റുകള്‍ ഏപ്രിൽ 14 വരെ തുറക്കില്ല

തിരുവനന്തപുരം: മദ്യവിൽപനയ്ക്ക് ബിവറേജസ് ഔട്ട്ലറ്റുകൾ ഇന്നു മുതൽ ഏപ്രിൽ 14 വരെ തുറക്കില്ല. 21 ദിവസത്തേക്കാണ് ബിവറേജസ് അടച്ചിടലിന് മന്ത്രിസഭ തീരുമാനിച്ചത്.
രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ അവശ്യ സാധന ലഭ്യതാ ലിസ്റ്റിൽ മദ്യവിൽപന ഉൾപെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ ബിവറേജസ് ഔട്ട് ലെറ്റുകൾ തുറന്നാൽ ചട്ടലംഘനവും പ്രതിഷേധത്തിന്നും ഇടയാക്കുമെന്നതിനാലാണ് സർക്കാർ ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാൽ ഓൺലൈനിൽ മദ്യമെത്തിക്കുന്നത് ഗൗരവമായി ആലോചിക്കുകയാണ് സർക്കാർ.
ബിവറേജസ് ഇന്ന് തുറക്കേണ്ടെന്ന് എക്സൈസ് മന്ത്രി നേരത്തേ ബെവ് കോ എംഡിക്ക് നിർദേശം നൽകിയിരുന്നു.ജനതാ കർഫ്യൂവിനും ബിവറേജസ് ഔട്ട് ലെറ്റുകൾ തുറന്നിരുന്നില്ല.