സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കൊറോണ ;118 രോഗബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് -2, എറണാകുളം- 3, പത്തനംതിട്ട – 2, ഇടുക്കി – 1, കോഴിക്കോട്. – 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. നാല് പേർ ദുബായിൽ നിന്ന് വന്നവരാണ്. യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ. മൂന്ന് പേർക്ക് ഇടപഴകലിലൂടെയാണ് രോഗബാധ.
സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധയുള്ളത്. ഇതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് ഇടപഴകലിലൂടെയാണ് രോഗബാധയുണ്ടായത്.
12 പേരുടെ രോഗം സുഖപ്പെട്ടു.
ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിലും 542 പേർ ആശുപത്രികളിലും. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3465 എണ്ണം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.