കത്തോലിക്കാ സഭ ആശുപത്രികൾ വിട്ടുനൽകും: മാർ ആലഞ്ചേരി

കൊ​ച്ചി: കൊറോണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യം വ​ന്നാ​ൽ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ൾ വി​ട്ടു​ന​ൽ​കാ​മെ​ന്ന് കെ​സി​ബി​സി പ്ര​സി​ഡ​ണ്ട് ക​ർ​ദിനാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അറിയിച്ചതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
ഫോ​ണി​ൽ വി​ളി​ച്ചാണ് മാർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. സഭയു​ടെ പി​ന്തു​ണ​യ്ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി തു​ട​ർ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​വ​രെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​റി​യി​ച്ചു.

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടു തരാൻ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചു. കെ.സി.ബി.സി….

Posted by Pinarayi Vijayan on Tuesday, 24 March 2020

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ഭ​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സുമാർ ഉ​ൾ​
പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം വി​ട്ടു​ന​ൽ​കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും മാർ ആലഞ്ചേരി അ​റി​യി​ച്ചി​ട്ടു​ണ്ട്.