കൊച്ചിയിലെ സൂപ്പർമാർക്കറ്റുകളിൽ ഒരു സമയം ഏഴു പേർ മാത്രം

കൊച്ചി: കേരളമൊട്ടാകെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിന് നിയന്ത്രണം. ഒരു സമയം പരമാവധി ഏഴുപേര്‍ക്ക് മാത്രമായിരിക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാന്‍ കഴിയുക. നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവാണ്. ചെറുകടകളില്‍ സാധാരണ തിരക്ക് മാത്രമാണുള്ളത്. പരാമാവധി ആൾക്കൂട്ടം ഒഴിവാക്കുകയാണ് ഈ തീരുമാനത്തിലൂടെ അധികൃതർ.