തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിടൽ പ്രഖ്യാപിച്ചെങ്കിലും ബിവറേജസ് ഔട്ട്ലെറ്റുകള് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവശ്യസര്‍വീസുകള്‍ എന്ന വിഭാഗത്തിലാണ് ബിവറേജസ് ഉള്ളത്. അതിനാല്‍ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തനത്തെ ഒഴിവാക്കാനാവില്ല. മദ്യവില്‍പ്പന നിരോധിച്ചാല്‍ സാമൂഹ്യ പ്രശ്നങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കണം. സംസ്ഥാനത്ത് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ തുറക്കാവൂ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് കൂടുതലായി ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തുറക്കും. കാസര്‍ഗോഡ് ജില്ലയില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. നിര്‍ദേശം ലംഘിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. നിരീക്ഷണത്തിലുള്ളവര്‍ നിയന്ത്രണം ലംഘിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.