ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥനത്തെ ഏഴ് ജില്ലകൾ പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തേ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുമുണ്ട്.

കാസർകോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകളിൽ സമ്പൂർണ അടച്ചിടലിന് കേന്ദ്രസർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.