പൊതുമേഖലാ പെട്രോൾ പമ്പുകൾ നാളെ തുറക്കും

കൊ​ച്ചി: ജനതാ കർഫ്യൂ ദിനമായ നാളെ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പനികളുടെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. ഇ​ന്ത്യ​ൻ ഓ​യി​ൽ, ബി​പി​സി​എ​ൽ, എ​ച്ച്പി​സി​എ​ൽ എ​ന്നി​വ​യു​ടെ പെ​ട്രോ​ൾ പ​മ്പുക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എ​ണ്ണ​ക്ക​മ്പനിക​ളു​ടെ സം​സ്ഥാ​ന​ കോ​ർ​ഡി​നേ​റ്റ​റും ഇ​ന്ത്യ​ൻ ഓ​യി​ൽ കേ​ര​ള​യു​ടെ സം​സ്ഥാ​ന ത​ല​വ​നും ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യ വി.​സി. അ​ശോ​ക​ൻ അ​റി​യി​ച്ചു. 
അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണു പെട്രോൾ പ​മ്പുക​ൾ തു​റ​ക്കു​ക​യെ​ന്നും പ​മ്പുക​ളി​ൽ കുറച്ച് ജീ​വ​ന​ക്കാ​രെ ഉ​ണ്ടാ​കൂവെന്നും അ​ദ്ദേ​ഹം അറിയിച്ചു.
രാ​ജ്യ​ത്തെ പെ​ട്രോ​ൾ പമ്പുക​ൾ നാളെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ പെ​ട്രോ​ളി​യം ട്രേ​ഡേ​ഴ്സ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ശ​ബ​രി​നാ​ഥ് നേരത്തേ അ​റി​യി​ച്ചി​രു​ന്നു.