ക്വാ​റ​ന്‍റൈ​ൻ മു​ദ്ര​യു​ള്ള​വ​ർ ബസിൽ; നാ​ട്ടു​കാ​ർ കെ എസ് ആർ ടി സി ത​ട​ഞ്ഞു

തൃ​ശൂ​ർ: ക്വാ​റ​ന്‍റൈ​ൻ മു​ദ്ര​യു​ള്ള​വ​ർ ബസിൽ യാത ചെയ്യവേ സംശയം തോന്നിയ നാട്ടുകാർ
കെ എസ് ആർ ടി സി ത​ട​ഞ്ഞു.
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാണ് വീ​ടു​ക​ളി​ലേ​ക്കു​പോ​കാൻ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കയറിയത്.വി​വ​രം അ​റി​ഞ്ഞ നാട്ടുകാർ ബ​സ് ത​ട​ഞ്ഞ് ഇ​വ​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കൈ​മാ​റി. ചാ​ല​ക്കു​ടി​യി​ൽ ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.
ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​ത്തി​യ തൃ​ശൂ​ർ തൃ​പ്പ​യാ​ർ‌ സ്വ​ദേ​ശി​യും മ​ണ്ണൂ​ത്തി സ്വ​ദേ​ശി​യു​മാ​ണ് കൊ​റോ​ണ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് ബസിൽ യാ​ത്ര ന​ട​ത്തി​യ​ത്. ഇ​വ​ർ‌ ഇ​ന്ന​ലെ​യാ​ണ് ഷാ​ർ​ജ​യി​ൽ‌​ നി​ന്നും ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യത്. ഇ​വ​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധി​ച്ച് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച് കൈ​യി​ൽ മു​ദ്ര പ​തി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ നെ​ടു​മ്പാ​ശേ​രി​യി​ൽ​ വ​ന്നി​റ​ങ്ങിയ ശേഷം ഇരുവരും അ​ങ്ക​മാ​ലി​വ​രെ സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചു. പി​ന്നീ​ട് അ​ങ്ക​മാ​ലി​യി​ൽ​നി​ന്നും എ​സി ലോ ​ഫ്ളോ​ർ ബ​സി​ൽ തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. കൈ​യി​ലെ മു​ദ്ര​ക​ണ്ട് സം​ശ​യം തോ​ന്നി​യ ചി​ല​രാ​ണ് വി​വ​രം നാട്ടുകാരെ അറിയിച്ചത്.

ഇ​തോ​ടെ ചാ​ല​ക്കു​ടി​യി​ൽ നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞു. നാ​ൽ​പ​തോ​ളം യാ​ത്ര​ക്കാ​രുമായി ബ​സ് ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
തുടർന്ന് ബ​സ് വ്യത്തിയാക്കിയ ശേഷമാണ് യാത്ര തുടർന്നത്.