പ​ത്ത​നം​തി​ട്ട​യി​ൽ‌ നാലു പേർ ഐസലേഷനിൽ; ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ അ​ട​യ്ക്കും

പ​ത്ത​നം​തി​ട്ട: ജില്ലയിൽ എൺപതുകാ​രി ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രെ​കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബാ​യി​ൽ​നി​ന്നും​ വ​ന്ന ആ​ളു​മാ​യി അടുത്തിടപഴകിയ വ​യോ​ധി​ക​യെ​യാ​ണ് ഐ​സ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലും ക​ന​ത്ത ജാ​ഗ്ര​താ നിർദേശമാണുള്ളത്. ബാ​ർ​ബ​ർ ഷോ​പ്പ്, ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ എ​ന്നി​വ അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഡി​എം​ഒ എ.എൽ ഷീ​ജ പ​റ​ഞ്ഞു.