പു​ളി​ങ്കു​ന്നി​ൽ പ​ട​ക്ക നി​ർ​മാ​ണ ശാലയിൽ സ്ഫോ​ട​നം: 9 പേ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: പു​ളി​ങ്കു​ന്നി​ൽ പ​ട​ക്ക നി​ർ​മാ​ണശാ​ല​യി​ലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പരിക്കേറ്റവരിൽ ഏ​ഴ് പേ​ർ സ്ത്രീ​ക​ളാ​ണ്. ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ഇവർക്ക് 90 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ട്.

പു​ളി​ങ്കു​ന്ന് പഞ്ചായത്ത് എട്ടാം ​വാ​ർ​ഡ് അം​ഗം മ​റി​യാ​മ്മ ജോ​സ​ഫി​ന്‍റെ ഭ​ർ​ത്താ​വ് റെ​ജി, മീ​നു, ബി​ന്ദു, ഷേ​ർ​ളി, സി​ദ്ധാ​ർഥൻ, സ​ര​സ​മ്മ, ഓ​മ​ന, ഷീ​ല, ഏ​ലി​യാ​മ്മ എ​ന്നി​വർക്കാണ് പരിക്കേറ്റത്. പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇവരെ പി​ന്നീ​ട് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടരയോടെ പു​ളി​ങ്കു​ന്ന് ഫൊ​റോ​ന പ​ള്ളി​ക്കു സ​മീപമുള്ള പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.കൊച്ചുമോൻ ആന്റണിയുടെ ഉടമസ്ഥത തയിലുള്ള പടക്കനിർമ്മാണശാലയിലാണ് തീപിടുത്തം. വിൽപ്പനയ്ക്ക് മാത്രം ലൈസൻസ് ഉണ്ടായിരുന്ന പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യു​ടെ ര​ണ്ടു ഷെ​ഡു​ക​ളാ​ണ് തീ​പി​ടു​ത്ത​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്. രണ്ടു ഷെഡുകളും പൂർണമായും കത്തിനശിച്ചു. മാർച്ച് 31 ൽ കാലാവധി തീരുന്ന പടക്ക വില്പ്പനയ്ക്കുള്ള ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ആക്ഷേപമുണ്ട്.അതു പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും വിൽക്കാൻ മാത്രമേ അനുവാദമുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ, ത​ക​ഴി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പോ​ലീ​സ് വിശദമായ പ​രി​ശോ​ധ​ന ആരംഭിച്ചു.