സു​ഭാ​ഷ് വാ​സു​വി​ന്‍റെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് റെയ്ഡ്

ആ​ല​പ്പു​ഴ: മുൻ ബിഡി ജെഎസ് നേതാവ് സുഭാഷ് വാസുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. സു​ഭാ​ഷ് വാ​സു​വി​ന്‍റെ കാ​യം​കു​ളം പ​ള്ളി​ക്ക​ലി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ്. മാ​വേ​ലി​ക്ക​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് സു​ഭാ​ഷ് വാ​സു​വി​ന്‍റെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ചിന്റെ റെയ്ഡ്. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ണ്ട്.
മാ​വേ​ലി​ക്ക​ര എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്റു കൂടിയാണ് സു​ഭാ​ഷ് വാ​സു. ഇ​വ​രു​ടെ ഭ​ര​ണ​സ​മി​തി കാലയളവിൽ പ​ണം വെ​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് പ​രി​ശോ​ധ​ന. കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ര​ണ്ട് ത​വ​ണ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും സു​ഭാ​ഷ് വാ​സു ഹാ​ജ​രാ​യി​രു​ന്നി​ല്ല. തുടർന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് റെയ്ഡ്. അതേ സമയം വെള്ളാപ്പള്ളി നടേശന് എതിരായ നിലപാട് സ്വീകരിച്ചതിന് പ്രതികാര നടപടിയാണിതെന്ന് സുഭാഷ് വാസുവിനോട് അടുപ്പമുള്ളവർ ആരോപിക്കുന്നു.