തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഈ മാസം 22 ലെ ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂർണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇക്കാര്യത്തിൽ കേന്ദ്രം നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കും. സന്ദർഭം ഗൗരവമായി കണ്ടതിന്റെ പ്രതി ഫലനമാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് പിണറായി പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ 22 ന് പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.
ജനത കര്‍ഫ്യൂ ദിവസം വീട്ടിലിരിക്കുന്നവര്‍ വീടിന്റെ പരിസരങ്ങള്‍ വൃത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ സഹായത്തിന് മറ്റാരേയും വിളിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.