കൊച്ചി: സംസ്ഥാനത്ത് 65 ലക്ഷം പേർക്ക് കൊറോണ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ജനസംഖ്യയിൽ 19 ശതമാനം പേർക്ക് കോവിഡ് ബാധ ഉണ്ടായേക്കാവുന്ന സാധ്യത മുന്നിൽ കാണണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹൈക്കോടതിയെ അറിയിച്ചു.
ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളടക്കമുള്ള സംവിധാനങ്ങൾ വേണ്ടത്രയില്ല.
വരുന്ന ആഴ്ചകളിൽ കൂടുതൽ രോഗികളുണ്ടാകുമെന്ന് മുന്നിൽ കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.