കൊ​റോ​ണ: പു​തി​യ കേ​സു​ക​ളി​ല്ല: വിദഗ്ധസമിതി രൂപീകരിക്കും: പിണറായി

തിരുവനന്തപുരം: തി​കൊ​റോ​ണ വ്യാ​പ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഗൗ​ര​വ സ്ഥി​തി തു​ട​രു​ന്നു​വെ​ങ്കിലും ഇ​ന്ന് പു​തി​യ കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൊറോണ വ്യാപനം തടയാൻ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും വിവരങ്ങൾ കൈമാറാൻ പ്രത്യേക വെബ് പോർട്ടൽ തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 18,011 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 268 പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 5,372 പേ​രാ​ണ് ഇ​ന്നു മു​ത​ല്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 17743 പേർ വീടുകളിലാണ്. 268 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 65 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4353 പേരെ രോഗബാധ ഇല്ലെന്ന് കണ്ട് നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. രോഗ പ്രതിരോധ സന്ദേശം വീടുകളിലെത്തിക്കുകയാണ് ഏറ്റവും പ്രധാനം. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ഉറപ്പുവരുത്തണം. മെഡിക്കൽ സർവകലാശാല അതിന് നേതൃത്വം കൊടുക്കും. ഐഎംഎ സഹകരിക്കും. പാരാ മെഡിക്കൽ വിദ്യാർത്ഥികളും ജീവനക്കാരും ഇതിന്റെ കാര്യങ്ങൾക്കായി ഉപയോഗിക്കും. ഐഎംഎ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.