കൊറോണക്കിടെ വിനോദയാത്ര: മെഡിക്കൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

ആ​ല​പ്പു​ഴ: കൊറോണ ഭീതിയിൽ സംസ്ഥാനം ഭയന്ന് നിൽക്കുമ്പോൾ വിനോദയാത്ര നടത്തി മെഡിക്കൽ വിദ്യാർത്ഥികൾ. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളായ എട്ടു പേരാണ് മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ​ത്. അധികൃതർ അറിയാതെ യാ യിരുന്നു ഇവരുടെ രഹസ്യ യാത്ര.
മടങ്ങിയെത്തിയ ഇ​വ​രി​ല്‍ ചി​ല​ര്‍​ക്ക് പ​നി​യും ചുമയും അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​ത്തു​ട​ര്‍​ന്ന് ‌യാ​ത്ര​പോ​യ മു​ഴു​വ​ന്‍ പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ശ​നി​യാ​ഴ്ച മൂ​ന്നാ​റി​ലേ​ക്ക് പോ​യ ഇ​വ​ര്‍ ചൊ​വ്വാ​ഴ്ച​യാ​ണ് തി​രി​കെ​യെ​ത്തി​യ​ത്.