പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ റെയ്ഡ്; ഉദ്യോഗസ്ഥന്‍ പിടിയില്‍

തിരുവനന്തപുരംതിരുവനന്തപുരത്തെ പിഎസ്സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഫയർ ഫോഴ്സ്ഉദ്യോഗസ്ഥൻ പിടിയിലായി.തമ്പാനൂരിലെ വീറ്റോ എന്ന പരിശീലന കേന്ദ്രത്തിലെ റെയ്ഡിലാണ് പരിശീലനം നൽകിയിരുന്നഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിലായത്.രഞ്ജൻ എന്ന ഉദ്യോഗസ്ഥന്റെ മൂന്ന് അടുപ്പക്കാരാണ് ഇതിന്റെ നടത്തിപ്പുകാർലക്ഷ്യ എന്ന പരിശീലന കേന്ദ്രം സെക്രട്ടറിയേറ്റിലെ ഷിബു എന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുള്ളതാണെന്നും വിജിലൻസ്കണ്ടെത്തി.

പിഎസ് സി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

തലസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രങ്ങളിലെല്ലാം തന്നെ പരിശോധനയുണ്ട്ദീർഘകാല അവധിയെടുത്ത് ഉദ്യോഗസ്ഥർബിനാമിയായി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത് ഏറെ വിവാദമായിരുന്നു.

സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥർ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങൾഉയർന്ന പശ്ചാതലത്തിലാണ് ഇപ്പോഴത്തെ റെയ്ഡ്പി.എസ്.സി യിൽ  ഇവർക്കുള്ള സ്വാധീനം ദുരുപയോഗപ്പെടുത്തുന്നതായുംആക്ഷപമുയർന്നിരുന്നു.  പൊതുഭരണ വകുപ്പും പി.എസ്.സിയും അന്വേഷണം ആവശ്യപ്പെട്ടതിനെ  തുടർന്നാണ്  വിജലൻസ്അന്വേഷണം ആരംഭിച്ചത്.എന്തായാലും ഔദ്യോഗിക ജോലിയുടെ മറവിൽ പരിശീലനം നൽകി വന്ന ഇതര സ്ഥലങ്ങളിലെഉദ്യേഗസ്ഥരും ഭീതിയിലാണ്.