ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി​യത് അപകടകാരണം

കോയമ്പത്തൂർ: അ​വി​നാ​ശി​യി​ൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ അ​പ​ക​ട​ത്തി​ന് കാ​ര​ണം ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണെ​ന്ന് പോലീസിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​മി​ഴ്നാ​ട്-​കേ​ര​ള പോ​ലീ​സ് സം​യു​ക്ത​മാ​യി ഡ്രൈ​വ​റി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തു. ക​ണ്ടെ​യ്ന​റി​ന്‍റെ ഡ്രൈ​വ​റാ​യ ഹേ​മ​രാ​ജ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.
തമിഴ്നാട് പോലീസ് ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാകും ഇയാൾക്കെതിരേ കേസെടുക്കുക.
നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി ദേ​ശീ​യ​പാ​ത​യു​ടെ മീ​ഡി​യ​നി​ലൂ​ടെ 50 മീ​റ്റ​ർ പാഞ്ഞ് എ​തി​ർ ദി​ശ​യി​ൽ ഓടിയ ബ​സി​ലി​ടി​ക്കുകയായിരുന്നുവെന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മീ​ഡി​യ​നി​ൽ ക​യ​റി​യ​ ക​ണ്ടെ​യ്ന​റി​ന്‍റെ ട​യ​ർ പൊ​ട്ടി ചെ​രി​ഞ്ഞ് ബ​സി​ന്‍റെ വ​ല​ത് വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. കണ്ടെയ്നറിൽ അമിത ലോഡുണ്ടായിരുന്നുവെന്നാണ് സൂചന. മരണസംഖ്യ കൂടാൻ ഇതുകാരണമായി.