തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവം വിവാദമായതോടെ തിരക്കിട്ട് അന്വേഷണം. പ്രതിസ്ഥാനത്തുള്ള11 പോലീസ് ഉദ്യോഗസ്ഥരോട് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ഐജി ശ്രീജിത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. ഐജിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.