ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ വീണ്ടും തീ​പി​ടി​ത്തം

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ ഇന്ന് പുലർച്ചെ വീ​ണ്ടും തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഇതേത്തു​ട​ർ​ന്ന് വൈ​റ്റി​ല, പാ​ലാ​രി​വ​ട്ടം മേ​ഖ​ല​ക​ളി​ൽ പു​ക നി​റ​ഞ്ഞു. പു​ല​ർ​ച്ചെ 5.30ഓ​ടെ​യാ​ണ് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പു​ക വ്യാ​പി​ച്ച​ത്.  പലയിടത്തും രൂക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ച്ചതിനാൽ നഗരവാസികൾ വലഞ്ഞു. ഇന്നലെ വൈകുന്നേരവും ചെറിയ തോതിൽ തീപിടുത്തമുണ്ടായിരുന്നു.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് ആരോ തീ കൊടുത്തതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. അഗ്നിബാധ പതിവായിട്ടുണ്ടും നഗരസഭയോ പോലീസോ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.ക​ഴി​ഞ്ഞ ത​വ​ണ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ഴും പു​ക​യും ദു​ർ​ഗ​ന്ധ​വും ന​ഗ​ര​ത്തി​ലേ​ക്ക് വ്യാ​പി​ച്ചി​രു​ന്നു. അ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം പ​ണി​പ്പെ​ട്ടാ​ണ് പ്ലാ​ന്‍റി​ലെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.
അതേ സമയം കൊച്ചിൻ നഗരസഭയുടെ പുതിയ മാലിന്യ പ്ലാൻറ് നിർമാണത്തിന് തടയിടാനാണ് ചിലർ ബ്രഹ്മപുരത്ത് മാലിന്യങ്ങൾക്ക് തീ കൊടുത്തതെന്ന് മേയർ സൗമിനി ജയിൻ കുറ്റപ്പെടുത്തി.അഗ്നിബാധയെക്കുറിച്ച് അന്വേഷിക്കണമെന്നാവശുപ്പെട്ട് മേയർ പോലീസിൽ പരാതി നൽകി.