സ്ക്കൂളുകൾക്ക് 22 ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും 22-ന് സർക്കാർ അവധി പ്രഖ്യാപിച്ചു. കെ.എ.എസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി. പകരം പ്രവൃത്തി ദിനം പിന്നീട് അറിയിക്കും. കെ.എ.എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ശിവരാത്രിയായതിൽ 21ന് പൊതു അവധി ദിനമാണ്.