കൊല്ലം: ദേശീയപതാക തലകീഴായി കെട്ടിയ സംഭവത്തിൽ കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജ്യദ്രോഹ കുറ്റം കണ്ടെത്തിയതിലും ഇക്കാര്യത്തിൽ നിരുത്തരവാദപരമായ വിശദീകരണം നൽകിയതിനുമാണ് നടപടി. സൂപ്രണ്ട് ഗുരുതര ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയിരുന്നു.
അനുവാദമില്ലാതെ വിദേശ യാത്ര നടത്തി, ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങളിൽ തുടങ്ങിയ കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെയുണ്ട്. വിശദീകരണം ചോദിച്ചപ്പോള്‍ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തു എന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡി എം ഒ ഡോ. കൃഷ്ണവേണിക്ക് ആണ് പകരം ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here