ന്യൂഡെൽഹി: പട് പർഗഞ്ചിൽ ഡൽഹി ഉപമുഖ്യമന്ത്രി ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ വോട്ടെണ്ണലിൽ പലവട്ടംപിന്നിലായത് ആം ആദ്മിയുടെ നാഡീമിഡിപ്പുകൾ വർധിപ്പിച്ചു. അവസാന ഘട്ടത്തിൽ നിസാര വോട്ടുകൾക്കാണ് സിസോദിയകടന്നു കൂടിയത്.

ബിജെപിയുടെ രവീന്ദർ സിങ് നേഗിയ്ക്കെതിരേ വെറും 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിസോദിയയുടെ വിജയം.

ഡൽഹിയിലെ ആം ആദ്മിയുടെ ഏറ്റവും ജനകീയ എം എൽ എ ആയിരുന്നു സിസോദിയ.ജനങ്ങൾക്കിടയിൽ എപ്പോഴുംസജീവമായി സിസോദിയ രംഗത്തുണ്ടായിരുന്നു. എങ്കിലും

തെരഞ്ഞെടുപ്പിന്റെ ആദ്യഘത്തിൽ തന്നെ സിസോദിയയ്ക്ക് ഭീഷണിയുണ്ടായിരുന്നു.അതു തിരിച്ചറിഞ്ഞ സിസോദിയപ്രചാരണത്തിന്  പട് പർ ഗഞ്ച് നിയോകമണ്ഡലംവിട്ട് പുറത്തെങ്ങും പോയിരുന്നില്ല.

   ഉത്തരാഘണ്ട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് കുടിയേറിയ മുന്നോക്കക്കാരാണ് ഇവിടുത്തെവോട്ടർമാർ.കഴിഞ്ഞ തവണ സിസോദിയ വൻ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്.എന്നാൽ പൗരത്വ ഭേദഗതി ബില്ലിനെതിരേആം ആദ്മി പാർട്ടിയെടുത്ത നിലപാടാണ് സിസോദിയെ വെള്ളം കുടിപ്പിച്ചത്. ഡൽഹിയിലെ

താരമണ്ഡലങ്ങളിലൊന്നാണ് പട്പർഖഞ്ച്.1993 ൽ ബിജെപിക്കായിരുന്നു ജയം. അതിനുശേഷം 2013 വരെ തുടർച്ചയായിമണ്ഡലം കോൺഗ്രസിനൊപ്പം നിന്നു. 2013 ലും 2015 ലും മനീഷ് സിസോദിയ പട്പർഖഞ്ചിൽ വിജയിച്ചിരുന്നു.

കേജരിവാൾ മന്ത്രി സഭയിലെ വിദ്യാദ്യാസ മന്ത്രിയായിരുന്നു പാർട്ടിയിലെ രണ്ടാം സ്ഥാനക്കാരനായ സിസോദിയ.