തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: മം​​​​​​ഗ​​​​​​ലാ​​​​​​പു​​​​​​ര​​​​​​ത്ത് കാ​​റും ടാ​​ങ്ക​​ർ ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ച് രണ്ടു പേർ മരിച്ചു.
കാ​​റി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന നാ​​​​​​ലാ​​​​​​ഞ്ചി​​​​​​റ ബ​​​​​​ഥ​​​​​​നി മി​​​​​​ശി​​​​​​ഹാ​​​​​​നു​​​​​​ക​​​​​​ര​​​​​​ണ സ​​​​​​ന്യാ​​​​​​സ സ​​​​​​മൂ​​​​​​ഹാം​​​​​​ഗം (ബ​​​​​​ഥ​​​​​​നി ആ​​​​​​ശ്ര​​​​​​മം) ബ്ര​​​​​​ദ​​​​​​ർ ഡോ. ​​​​​​ജി​​​​​​തി​​​​​​ൻ ജേ​​​​​​ക്ക​​​​​​ബ് ഒ​​​​​​ഐ​​​​​​സി (27), പ്ര​​ഫ​​സ​​ർ ഡോ. ​​ജ​​യ്നി ഷാ​​ജി( 42) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.


ഡോ. ​​ജ​​യ്നി​​യു​​ടെ മ​​ക​​ൻ ഷെ​​ർ​​വി​​നെ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്നു രാ​​വി​​ലെ 7.30ന് ​​നെ​​ല്ലി​​യാ​​ടി-​​മം​​ഗ​​ലാ​​പു​​രം റോ​​ഡി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. 
ബ്ര​​ദ​​ർ ജി​​തി​​ന്‍റെ സം​​​​​​സ്കാ​​​​​​രം നാളെ മൂ​​​​​​ന്നി​​​​​​ന് മ​​​​​​ല​​​​​​ങ്ക​​​​​​ര ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ സ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ബ​​​​​​സേ​​​​​​ലി​​​​​​യോ​​​​​​സ് ക്ലീ​​​​​​മി​​​​​​സ് കാ​​​​​​തോ​​​​​​ലി​​​​​​ക്കാ​​​​​​ബാ​​​​​​വ​​​​​​യു​​​​​​ടെ മു​​​​​​ഖ്യ​​​​​​കാ​​​​​​ർ​​​​​​മി​​​​​​ക​​​​​​ത്വ​​​​​​ത്തി​​​​​​ൽ നാ​​​​​​ലാ​​​​​​ഞ്ചി​​​​​​റ ബ​​​​​​ഥ​​​​​​നി ആ​​​​​​ശ്ര​​​​​​മ ചാ​​​​​​പ്പ​​​​​​ലി​​​​​​ൽ.

മൃ​​ത​​ദേ​​ഹം നാളെ രാ​​വി​​ലെ തി​​രു​​വ​​ന​​ന്ത​​പു​​രം നാ​​ലാഞ്ചി​​റ ബ​​ഥ​​നി ആ​​ശ്ര​​മ​​ത്തി​​ൽ കൊ​​ണ്ടു​​വ​രും.പ​​​​​​രേ​​​​​​ത​​​​​​ൻ കു​​​​​​മ്പഴ നെ​​​​​​ടു​​​​​​മ​​​​​​നാ​​​​​​ൽ പു​​​​​​തു​​​​​​പ്പ​​​​​​റ​​​​​​ന്പി​​​​​​ൽ പു​​​​​​ത്ത​​​​​​ൻ​​​​​​വീ​​​​​​ട് ജേ​​​​​​ക്ക​​​​​​ബ് വ​​​​​​ർ​​​​​​ഗീ​​​​​​സ്-​​​​​​മേ​​​​​​ഴ്സി ജേ​​​​​​ക്ക​​​​​​ബ് ദ​​​​​മ്പതിക​​​​​​ളു​​​​​​ടെ മ​​​​​​ക​​​​​​നാ​​​​​​ണ്. സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ങ്ങ​​​​​​ൾ: മി​​​​​​ധു​​​​​​ൻ ജേ​​​​​​ക്ക​​​​​​ബ്, ആ​​​​​​ൽ​​​​​​ബി​​​​​​ൻ ജേ​​​​​​ക്ക​​​​​​ബ്.
ബ്ര​​ദ​​ർ ജി​​തി​​നാ​​ണ് കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. അ​​ദ്ദേ​​ഹ​​ത്തൊ​​ടൊ​​പ്പം മുൻ സീറ്റിലിരുന്ന ഷെ​​ർ​​വി​​നു ഗുരുതരമായി പരിക്കേറ്റു. 

നെ​​ല്ലി​​യാ​​ടി​​യി​​ലെ ബ​​ഥ​​നി ആ​​ശ്ര​​മ​​ത്തി​​ലാ​​ണ് ബ്ര​​ദ​​ർ ജി​​തി​​ൻ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. നാ​​ച്ചു​​റോ​​പ്പ​​തി ഡോ​​ക്ട​​റാ​​യ ജി​​തി​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ആ​​റാം റാ​​ങ്കു​​കാ​​ര​​നാ​​യാ​​ണ് ബി​​രു​​ദം നേ​​ടി​​യ​​ത്. ‌‌

LEAVE A REPLY

Please enter your comment!
Please enter your name here