ആലപ്പുഴയിൽ വിദ്യാര്‍ഥിക്ക് കൊറോണയെന്ന് സംശയം

കൊല്ലം: ചൈനയിൽ നിന്നും ആലപ്പുഴയിൽ തിരിച്ചെത്തിയ ഒരു വിദ്യാർഥിക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ.

കഴിഞ്ഞ മാസം 24 ന് വുഹാനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥിയുടെ ശരീരസ്രവങ്ങളുടെ പ്രാഥമിക പരിശോധനയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള അന്തിമഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവു. ഇന്ന് വൈകുന്നേരത്തോടെ ഫലം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ ചികിത്സയിലാണ് വിദ്യാർഥി.
ചൈനയിൽ നിന്നും തിരിച്ചെത്തുന്നവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് മന്ത്രി പറഞ്ഞു.