നിർമാണ നിയന്ത്രണം സംസ്ഥാനത്ത് പൂർണമായും നടപ്പാക്കണം: കോടതി

കൊ​​​ച്ചി: വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​ർ​​​മാ​​​ണ നിയന്ത്രണം സം​​​സ്ഥാ​​​ന​​​ത്തു മു​​​ഴു​​​വ​​​നാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​ടു​ക്കി​യി​ൽ മാ​ത്ര​മാ​യി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്രണ​മാണ് ​സം​സ്ഥാ​നത്ത് ബാ​ധ​ക​മാ​ക്കണമെന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.ഭൂ​​​പ​​​തി​​​വു നി​​​യ​​​മ​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ളും അ​​​നു​​​സ​​​രി​​​ച്ചു പ​​​തി​​​ച്ചു​​​ന​​​ൽ​​​കി​​​യ ഭൂ​​​മിയിലെ നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് കോടതിയുടെ ഉത്തരവ്.

സം​​​സ്ഥാ​​​ന​​​ത്തെ പ​​​ട്ട​​​യഭൂ​​​മി​​​യി​​​ലെ നി​​​ര്‍​മാ​​​ണ​​​ങ്ങ​​​ള്‍​ക്കു റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ എ​​​ന്‍​ഒ​​​സി നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്ക​​​ണം. പ​​​ട്ട​​​യഭൂ​​​മി​​​യി​​​ലെ വാ​​​ണി​​​ജ്യ നി​​​ര്‍​മാ​​​ണ​​പ്ര​​​വൃ​​ത്തി​​ ത​​​ട​​​യാ​​​ന്‍ ഉ​​ത്ത​​​ര​​​വ് ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി ഉ​​​ട​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്ക​​​ണം.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ എ​​​ട്ടു വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലു​​​ള്ള പ​​​ട്ട​​​യ​​ഭൂ​​​മി​​​യി​​​ല്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് എ​​​ന്‍​ഒ​​​സി നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി 2019 സെ​​​പ്റ്റം​​​ബ​​​ര്‍ 25നു ​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തു സം​​​സ്ഥാ​​​ന​​​ത്താ​​​കെ ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നാ​​​ണു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം. കെ​​​ട്ടി​​​ടനി​​​ര്‍​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള അ​​​പേ​​​ക്ഷ വി​​​ല്ലേ​​​ജ് അ​​​ധി​​​കൃ​​​ത​​​ര്‍ ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ ഇ​​​ടു​​​ക്കി മു​​​ട്ടു​​​കാ​​​ട് സ്വ​​​ദേ​​​ശി​​​നി ലാ​​​ലി ജോ​​​ര്‍​ജ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. 

പ​​​ട്ട​​​യ​​ഭൂ​​​മി​​​യി​​​ലെ നി​​​ര്‍​മാ​​​ണ​​​ത്തി​​​നു ബി​​​ല്‍​ഡിം​​​ഗ് പെ​​​ര്‍​മി​​​റ്റി​​​നാ​​​യി ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കു​​​മ്പോ​​​ള്‍ ഏ​​​താ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണു പ​​​ട്ട​​​യം ന​​​ല്‍​കി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ ന​​​ല്‍​കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് 2019 സെ​​​പ്റ്റം​​​ബ​​​ര്‍ 25 ലെ ​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. പ​​​ല​​​പ്പോ​​​ഴും കെ​​​ട്ടി​​​ടം നി​​​ര്‍​മി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് നി​​​ര്‍​മാ​​​ണം പ​​​ട്ട​​​യ വ്യ​​​വ​​​സ്ഥ​​യ്​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു റ​​​വ​​​ന്യൂ വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്ന് ഭൂ​​​വു​​​ട​​​മ ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടിവ​​​രി​​​ക​​​യും ചെ​​​യ്യും. ഈ ​​​സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തെ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു. 

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ചി​​​ന്ന​​​ക്ക​​​നാ​​​ല്‍, ക​​​ണ്ണ​​​ന്‍​ദേ​​​വ​​​ന്‍ ഹി​​​ല്‍​സ്, ശാ​​​ന്ത​​​ന്‍​പാ​​​റ, വെ​​​ള്ള​​​ത്തൂ​​​വ​​​ല്‍, ആ​​​ന​​​വി​​​ലാ​​​സം, പ​​​ള്ളി​​​വാ​​​സ​​​ല്‍, ആ​​​ന​​​വി​​​ര​​​ട്ടി, ബൈ​​​സ​​​ണ്‍​വാ​​​ലി എ​​​ന്നീ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ പ​​​ട്ട​​​യ ഭൂ​​​മി​​​യി​​​ലെ നി​​​ര്‍​മാ​​​ണ​​പ്ര​​​വൃ​​ത്തി​​ക​​​ള്‍​ക്കു വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നേ​​​ര​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യിരുന്നത്. ഇത് വ്യാപകമാക്കാനാണ് ഇപ്പോൾ കോടതി നിർദേശിച്ചിരിക്കുന്നത്.