ശ്രീ​റാമിന്‍റെ സ​സ്പെ​ൻ​ഷ​ൻ മൂ​ന്നു മാ​സ​ത്തേ​ക്കു​ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ വാ​ഹ​നാ​പ​ക​ട​ത്തിൽ കൊല്ലപ്പെട്ട കേസിൽ
ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി.

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ തി​രി​ച്ചെ​ടു​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ചെ​യ​ർ​മാ​നാ​യ ഉ​ദ്യോ​ഗ​സ്ഥ സ​മി​തി കഴിഞ്ഞ ദിവസം മു​ഖ്യ​മ​ന്ത്രി​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. ഇന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആറു മാസത്തെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഷ​ൻ വീണ്ടും നീ​ട്ടി​യ​ത്.

കേ​സി​ൽ ഇ​തു​വ​രെ പോ​ലീ​സ് കു​റ്റ​പ​ത്രം ന​ൽ​കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു വെ​ങ്കി​ട​രാ​മ​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ചീ​ഫ് സെ​ക്ര​ട്ട​റി ശിപാർശ.

ഈ ​ശി​പാ​ര്‍​ശ മു​ഖ്യ​മ​ന്ത്രി അം​ഗീ​ക​രി​ക്കാ​തെയാണ് ശ്രീറാമിന്റെ സ​സ്പെ​ൻ​ഷ​ൻ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ചത്. സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​രു​തെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.